കെ എന്‍ എം മര്‍കസുദ്ദഅ്‌വാ നേതാക്കളും ശശി തരൂരും കൂടിക്കാഴ്ച നടത്തി.
കണ്ണൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന നേതാക്കളുമായി ഡോ. ശശി തരൂര്‍ എം പി കൂടിക്കാഴ്ച നടത്തി. പയ്യാമ്പലം കൃഷ്ണാ ബീച്ച് റിസോര്‍ട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറി കെ എല്‍ പി ഹാരിസ് അഹ്മദ്, വ്യവസായ പ്രമുഖന്‍ കെ എല്‍ പി യൂസുഫ് എന്നിവര്‍ സംബന്ധിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി ബിജു ഉമര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി എന്നിവരും ഒപ്പമുണ്ടായിരുന്നു. കെ എന്‍ എം മര്‍കസുദ്ദഅ്‌വയുടെയും പോഷക ഘടകങ്ങളുടേയും പ്രവര്‍ത്തനങ്ങളും പദ്ധതികളും ഡിസംബറില്‍ നടക്കുന്ന സംസ്ഥാന സമ്മേളനവും ചര്‍ച്ചയായി. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ തരൂര്‍ ശ്ലാഘിച്ചു.