9 Friday
May 2025
2025 May 9
1446 Dhoul-Qida 11

കെ എന്‍ എം മര്‍കസുദ്ദഅ്‌വ സോണല്‍ സമ്മിറ്റുകള്‍ക്ക് തുടക്കമായി


തിരൂരങ്ങാടി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാനത്തെ എഴുപത് കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന സോണല്‍ ഇസ്‌ലാഹീ സമ്മിറ്റുകള്‍ക്ക് ഉജ്ജ്വല തുടക്കം. സംസ്ഥാന തല ഉദ്ഘാടനം ചെമ്മാട് പതിനാറുങ്ങലില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി നിര്‍വഹിച്ചു.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരിലുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നാണ് കാലം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദശാബ്ദങ്ങള്‍ നീണ്ട നവോത്ഥാന വിപ്ലവത്തിലൂടെ മുസ്‌ലിം സമുദായത്തില്‍ നിന്നും വേരറുത്തു മാറ്റിയ മാരണം, ജിന്നുചികിത്സ, കണ്ണേറ് തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ പൂര്‍വോപരി ശക്തിയോടെ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു എന്നത് ഏറെ ആശങ്കാജനകമാണ്. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും മുസ്‌ലിം സ്ത്രീകള്‍ക്ക് നല്‍കിയ പള്ളികളിലെ പ്രാര്‍ഥനാ സ്വാതന്ത്ര്യം നിഷേധിക്കാന്‍ യാഥാസ്ഥിതിക പണ്ഡിതര്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമങ്ങളെ ചെറുക്കാന്‍ ഇസ്‌ലാഹീ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് സി മമ്മു അധ്യക്ഷത വഹിച്ചു. എം ടി മനാഫ് പ്രഭാഷണം നടത്തി. ഡോ. സി മുഹമ്മദ് അന്‍സാരി, സി എന്‍ അബ്ദുന്നാസര്‍ മദനി, എം ടി അയ്യൂബ്, ഇ ഒ ഫൈസല്‍, പി എം എ അസീസ്, സി വി അബ്ദുല്ലത്തീഫ്, എം വി നസീര്‍ പ്രസംഗിച്ചു

Back to Top