27 Saturday
July 2024
2024 July 27
1446 Mouharrem 20

ജനങ്ങള്‍ക്ക് ദുരിതം വിതക്കുന്നത് മോദിസര്‍ക്കാര്‍ അവസാനിപ്പിക്കണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: ജനങ്ങളെ നിരന്തരം ദുരിതത്തിലാഴ്ത്തുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കറന്‍സിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന നോട്ടു നിരോധനം ആവര്‍ത്തിക്കപ്പെടുന്നത് തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിത്തറ തകര്‍ക്കുമെന്നതാണ് യാഥാര്‍ഥ്യം. രൂപയുടെ വിനിമയ മൂല്യം ദുരൂഹമാക്കി തീര്‍ക്കുന്ന നോട്ടു നിരോധന അബദ്ധങ്ങള്‍ താങ്ങാന്‍ ഇന്ത്യന്‍ ജനതക്ക് ഇനിയും ആവില്ല. ജനവിരുദ്ധ നയങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മോദി സര്‍ക്കാറിനെതിരില്‍ ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഇനിയും മടിച്ച് നില്‍ക്കരുത്.
മലബാറിലെ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മലബാറിലെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് അവസരം ലഭിക്കാതെ പെരുവഴിയിലിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത് എന്നിരിക്കെ സര്‍ക്കാര്‍ നിരുത്തരവാദപരമായി പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാവതല്ല. മലബാറിലെ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയുക്തമായ കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് പരിഗണിച്ച് അടിയന്തര പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന വൈ.പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം അഹ്മദ്കുട്ടി മദനി, പി അബ്ദുല്‍അലി മദനി, കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, അഡ്വ. പി മുഹമ്മദ് ഹനീഫ, സി മമ്മു കോട്ടക്കല്‍, ശംസുദ്ദീന്‍ പാലക്കോട്, കെ എം കുഞ്ഞമ്മദ് മദനി, എം ടി മനാഫ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ എം ഹമീദലി, ഡോ. ഐ പി അബ്ദുസ്സലാം, അബ്ദുസ്സലാം പുത്തൂര്‍, ബി പി എ ഗഫൂര്‍, പി സുഹൈല്‍ സാബിര്‍, പി പി ഖാലിദ്, കെ എ സുബൈര്‍, സഹല്‍ മുട്ടില്‍, ഡോ. കെ ടി അന്‍വര്‍ സാദത്ത്, വി സി മറിയക്കുട്ടി സുല്ലമിയ്യ പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x