കെ എന്‍ എം മണ്ഡലം ലീഡേഴ്‌സ് അസംബ്ലി
കോഴിക്കോട്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സിവില്‍ സ്‌റ്റേഷന്‍ മണ്ഡലം ലീഡേഴ്‌സ് അസംബ്ലി അഡ്വ. എം മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ഇയ്യക്കാട് അധ്യക്ഷത വഹിച്ചു. കെ പി അബ്ദുല്‍ അസീസ് സ്വലാഹി, ശുക്കൂര്‍ കോണിക്കല്‍ ക്ലാസെടുത്തു. എം ജി എം ജില്ലാ സെക്രട്ടറി സഫൂറ തിരുവണ്ണൂര്‍, ശബീര്‍ അശോകപുരം, സമീറ തിരുത്തിയാട് പ്രസംഗിച്ചു. ഭാരവാഹികള്‍: കാസിം മദനി (പ്രസിഡന്റ്), അബ്ദുര്‍റശീദ് കക്കോടി (സെക്രട്ടറി), കെ പി അബ്ദുല്‍ഖാദര്‍ (ട്രഷറര്‍)
കാക്കവയല്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സോണല്‍ ലീഡേഴ്‌സ് അസംബ്ലി കെ.ജെ യു സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. കെ എം സൈതലവി എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ, റഹീം കോഴിക്കോട്, അക്ബര്‍ സാദിഖ്, ഹക്കീം അമ്പലവയല്‍, എന്‍ വി മൊയ്തീന്‍ കുട്ടി മദനി, പി ഹുസൈന്‍, എസ് അബ്ദുസ്സലീം, അമീര്‍ അന്‍സാരി, സറീന ടീച്ചര്‍, കെ പി ഫവാസ്, കെ സഹല്‍ പ്രസംഗിച്ചു.
കണ്ണൂര്‍: കെ എന്‍ എം മര്‍കസുദ്ദഅവ സോണല്‍ ലീഡേഴ്‌സ് അസംബ്‌ളി ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സെയ്ദ് കൊളേക്കര അധ്യക്ഷത വഹിച്ചു. ഫൈസല്‍ നന്മണ്ട, ഫൈസല്‍ ചക്കരക്കല്‍, അബ്ദുസ്സത്താര്‍ ഫാറൂഖി, അതാഉല്ല ഇരിക്കൂര്‍, അബ്ദുല്‍ കരീം സലഫി പ്രസംഗിച്ചു. ഭാരവാഹികളായി ഫൈസല്‍ ചക്കരക്കല്ല് (പ്രസിഡന്റ്), ഹാരിസ് പുന്നക്കല്‍ (സെക്ര), സഹീദ് കൊളേക്കര (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.