23 Thursday
October 2025
2025 October 23
1447 Joumada I 1

നാടിന്റെ ഉള്ളുണര്‍ത്തി കെ എന്‍ എം ലഹരിവിരുദ്ധ സന്ദേശ യാത്ര ലഹരി വ്യാപനം: ഇടനിലക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പു വരുത്തണം


കോഴിക്കോട്: പുതുതലമുറയെ ലഹരിയുടെ കെണിയില്‍ വീഴ്ത്തി നാടിനെ ആപത്തിലേക്ക് തള്ളിവിടുന്ന ലഹരിമാഫിയ സംഘങ്ങളെ കടുത്ത ശിക്ഷ നല്‍കി അമര്‍ച്ച ചെയ്യണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സിറ്റി മണ്ഡലം കോഴിക്കോട്ട് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശയാത്ര ആവശ്യപ്പെട്ടു. കാമ്പസുകളും കുടുംബങ്ങളും കേന്ദ്രീകരി ച്ച് പ്രത്യേക ബോധവത്കരണത്തിന് ഭരണകൂടവും സാമൂഹിക സംഘടനകളും പദ്ധതി തയ്യാറാക്കണമെന്നും സന്ദേശ യാത്ര അഭിപ്രായപ്പെട്ടു.
കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ യാത്ര ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. പ്ലക്കാര്‍ഡുകളേന്തിയും ലഘുലേഖ വിതരണം ചെയ്തും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നിരവധി പേര്‍ സന്ദേശ യാത്രയില്‍ പങ്കാളികളായി. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ ലഹരിയുടെ അപകടങ്ങള്‍ വിവരിച്ചുകൊണ്ടും പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചും യുവാക്കളും യാത്രയില്‍ പങ്കാളികളായി. കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്റ് പരിസരം, പാളയം, കിഡ്‌സണ്‍ കോര്‍ണര്‍, പുതിയ പാലം, ഇടിയങ്ങര, കോതി ബീച്ച് തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനത്തിനു ശേഷം ബീച്ച് റോഡില്‍ കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് സമാപിച്ചു.
സമാപന സമ്മേളനം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ ഗിരീഷ്, കെ എന്‍ എം മര്‍കസുദ്ദഅ്‌വ പബ്ലിക് റിലേഷന്‍സ് സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ പി റഷീദ്, ഫൈസല്‍ പാലത്ത്, അക്ബര്‍ സാദിഖ്, എം ബാദുഷ, ഇമ്പിച്ചിക്കോയ ഇടിയങ്ങര, എം കെ സഫറുല്ല, ഉസ്മാന്‍ സിറ്റി, മെഹ്ബൂബ് ഇടിയങ്ങര പ്രസംഗിച്ചു.

Back to Top