കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊല്ലം ജില്ല കുഞ്ഞുമോന്‍ പ്രസിഡന്റ്, സി വൈ സാദിഖ് സെക്രട്ടറി

കൊല്ലം: 2022 -24 കാലയളവിലേക്കുള്ള കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കെ കുഞ്ഞുമോന്‍ (പ്രസിഡന്റ്), സി വൈ സാദിഖ് (സെക്രട്ടറി), അബ്ദുല്‍കലാം വടക്കുംതല (ട്രഷറര്‍), റഹൂഫ്ഖാന്‍, കെ ഒ യൂസുഫ് അഞ്ചല്‍, അബ്ദുസ്സലാം മദനി, അബ്ദുറഹീം ചാപ്ര (വൈ.പ്രസിഡന്റ്), എ ഇര്‍ഷാദ്, സലീം കരുനാഗപ്പള്ളി, സജീവ് ഖാന്‍, ഷാജഹാദന്‍ ക്ലാസിക്, ഫിറോസ് പറവൂര്‍ (ജോ.സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.
കൗണ്‍സില്‍ യോഗം സംസ്ഥാന സെക്രട്ടറി പി സുഹൈ ല്‍ സാബിര്‍ ഉദ്ഘാടനം ചെയ്തു. ഇ അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എം ബഷീര്‍ മദനി, ഷാജഹാന്‍ കൈപ്പള്ളി, സഅദ് കൊട്ടിയം, നബീല്‍ അഹ്്മദ്, സജീവ്ഖാന്‍ പ്രസംഗിച്ചു.
