9 Friday
May 2025
2025 May 9
1446 Dhoul-Qida 11

രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൊലക്കത്തി താഴെ വെക്കണം

കോഴിക്കോട്: സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ സംഘടനകളും ഒന്നിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ജനാധിപത്യത്തില്‍ സക്രിയമായി സംവദിക്കുകയും രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാവുകയും ചെയ്യേണ്ടവര്‍ നാട് ചോരക്കളമാക്കുന്നത് അപലപനീയമാണ്. സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഇസ്മായില്‍ കരിയാട്, ഫൈസല്‍ നന്മണ്ട, ജില്ലാ ഭാരവാഹികളായ ടി പി ഹുസൈന്‍കോയ, അബ്ദുറശീദ് മടവൂര്‍, ശുക്കൂര്‍ കോണിക്കല്‍, ഐ എസ് എം ജില്ലാ സെക്രട്ടറി മിസ്ബാഹ് ഫാറൂഖി, എം എസ് എം സെക്രട്ടറി യഹ്‌യ മലോറം, എം ജി എം ജില്ലാ പ്രസിഡന്റ് സഫൂറ തിരുവണ്ണൂര്‍ പ്രസംഗിച്ചു.

Back to Top