21 Tuesday
October 2025
2025 October 21
1447 Rabie Al-Âkher 28

അഗ്‌നിപഥ് വിരുദ്ധ പ്രക്ഷോഭം: കേന്ദ്ര സര്‍ക്കാര്‍ കണ്ണു തുറക്കണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: കേന്ദ്ര സേനയില്‍ അഗ്‌നിപഥ് പദ്ധതിയില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉടലെടുത്ത പ്രക്ഷോഭം കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തിലെടുത്ത് തീരുമാനം പിന്‍വലിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സുപ്രധാനമായ അഗ്‌നിപഥ് പദ്ധതി സംബന്ധിച്ച് പാര്‍ലമെന്റ്, സംസ്ഥാന സര്‍ക്കാറുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവക്കിടയില്‍ കൂടിയാലോചന നടന്നിട്ടില്ല. സര്‍ക്കാരിന്റെ കാവിരാഷ്ട്രീയ അജണ്ടകളും പുതിയ റിക്രൂട്ട്‌മെന്റിനു പിന്നിലുണ്ടെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. രാജ്യത്ത് നിലനില്‍ക്കുന്ന രൂക്ഷമായ തൊഴില്‍ പ്രതിസന്ധിക്ക് പരിഹാരം കാണാതെ സാമുദായിക ധ്രുവീകരണങ്ങളിലൂടെ അധികാരസ്ഥിരത ഉറപ്പിക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുകയാണ്. ഇത് തിരിച്ചറിഞ്ഞ് രാജ്യത്തെ യുവ സമൂഹം പ്രതികരിക്കണമെന്നും പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എം അഹ്മദ്കുട്ടി മദനി, എന്‍ എം അബ്ദുല്‍ജലീല്‍, സുബൈര്‍ ആലപ്പുഴ, പി പി ഖാലിദ്, ഡോ. ഐ പി അബ്ദുസലാം, വി കെ സി ഹമീദലി, മന്‍സൂറലി ചെമ്മാട്, ജില്ലാ സെകട്ടറി ടി പി ഹുസൈന്‍ കോയ, മിസ്ബാഹ് ഫാറൂഖി, ഷമീന ഇയ്യക്കാട്, മുഹമ്മദലി കൊളത്തറ, ശുക്കൂര്‍ കോണിക്കല്‍ പ്രസംഗിച്ചു.

Back to Top