9 Friday
October 2026
2026 October 9
1448 Rabie Al-Âkher 26

കോഴിക്കോട് സൗത്ത് ജില്ലാ കൗണ്‍സില്‍


കോഴിക്കോട്: കൊലക്കത്തി താഴെ വെച്ച് സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ സംഘടനകളും ഒന്നിക്കണമെന്ന് കോഴിക്കോട്ട് ്‌നടന്ന കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ജനാധിപത്യത്തില്‍ സക്രിയമായി സംവദിക്കുകയും രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാവുകയും ചെയ്യേണ്ടവര്‍ നാട് ചോരക്കളമാക്കുന്നത് അപലപനീയമാണ്. പക്വതയും സമചിത്തതയും കൈവെടിയാതെ വിവേകപൂര്‍ണമായ നിലപാട് സ്വീകരിക്കാന്‍ നേതാക്കള്‍ അണികളെ ഉദ്ബുദ്ധരാക്കണം. സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഇസ്മായില്‍ കരിയാട്, ഫൈസല്‍ നന്മണ്ട, ജില്ലാ ഭാരവാഹികളായ ടി പി ഹുസൈന്‍ കോയ, അബ്ദുറശീദ് മടവൂര്‍, ശുക്കൂര്‍ കോണിക്കല്‍ പ്രസംഗിച്ചു.

Back to Top