1 Sunday
June 2025
2025 June 1
1446 Dhoul-Hijja 5

സ്ത്രീധന വിവാഹങ്ങള്‍ക്ക് വിവാഹ റജിസ്‌ട്രേഷന്‍ നല്‍കരുത്: കെ എന്‍ എം ജില്ലാ വെബിനാര്‍

കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച വെബിനാര്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട്: സ്ത്രീധന വിവാഹങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും ഇതുള്‍പ്പെടുത്തി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്നും ‘സ്ത്രീ സുരക്ഷ: ആധിയും ആകുലതയും’ വിഷയത്തില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച വെബിനാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരായവരോടും സ്ത്രീധനം വാങ്ങുകയോ #േകൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം കര്‍ശനമാക്കണമെന്നും സ്‌കൂള്‍ പാഠപുസ്തങ്ങളില്‍ ലിംഗവിവേചനത്തിനെതിരെയും സാമൂഹികനീതിക്ക് വേണ്ടിയുമുള്ള ആശയങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും വെബിനാര്‍ അഭിപ്രായപ്പെട്ടു.
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീധനത്തിനെതിരെ ഇസ്‌ലാഹീ പ്രസ്ഥാനം നടത്തിയ ബോധവല്‍ക്കരണ പ്രചാരണ പ്രവര്‍ത്തനങ്ങളെ മന്ത്രി ശ്ലാഘിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. മുന്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബി, ഡോ. എം കെ മുനീര്‍ എം എല്‍ എ, കെ കെ രമ എം എല്‍ എ, മുന്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ്, എം എസ് എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എഞ്ചിനീയര്‍ മമ്മദ് കോയ, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എം അഹ്മദ്കുട്ടി മദനി, ജില്ലാ സെക്രട്ടറി അബ്ദുറശീദ് മടവൂര്‍, ടി പി ഹുസൈന്‍ കോയ, എം ജി എം ജില്ലാ സെക്രട്ടറി സഫൂറ തിരുവണ്ണൂര്‍, ഐ എസ് എം ജില്ലാ പ്രസിഡണ്ട് ഉസ്മാന്‍ സിറ്റി, പ്രോഗ്രാം കണ്‍വീനര്‍ ശുക്കൂര്‍ കോണിക്കല്‍ പ്രസംഗിച്ചു.

Back to Top