മദ്‌റസ വിരുദ്ധ നീക്കത്തില്‍ നിന്ന് കേന്ദ്ര ബാലാവകാശ കമ്മീഷന്‍ പിന്തിരിയണം
കോഴിക്കോട്: മദ്‌റസ ബോര്‍ഡുകള്‍ക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ട് ഉടന്‍ പിന്‍വലിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും സാമൂഹിക- സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് ധാര്‍മിക- ഭൗതിക വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും അവക്ക് സഹായം തടയുകയും ചെയ്ത ബാലാവകാശ കമ്മീഷന്‍ നടപടി ഭരണഘടന തത്വങ്ങള്‍ക്കും സാമൂഹിക നീതിക്കും വിരുദ്ധമാണ്. കമ്മീഷന്‍ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളണമെന്നും മദ്‌റസാ ബോര്‍ഡുകളുടെ ശാക്തീകരണത്തിന് നടപടികള്‍ സ്വീകരിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. അബ്ദുറശീദ് മടവൂര്‍, കുഞ്ഞിക്കോയ ഒളവണ്ണ, പി അബ്ദുല്‍ മജീദ്, ശുക്കൂര്‍ കോണിക്കല്‍, ലത്തീഫ് അത്താണിക്കല്‍, ബി വി മഹ്ബൂബ്, എന്‍ ടി അബ്ദുറഹിമാന്‍, മുഹമ്മദലി കൊളത്തറ, സത്താര്‍ ഓമശ്ശേരി പ്രസംഗിച്ചു.