10 Saturday
January 2026
2026 January 10
1447 Rajab 21

മൂല്യങ്ങള്‍ തകര്‍ക്കുന്ന ഉദാരവാദങ്ങളെ തള്ളിക്കളയണം -കെ എന്‍ എം

കോഴിക്കോട്: ലിബറലിസത്തിന്റെ മറവില്‍ സ്ത്രീപുരുഷ ബന്ധങ്ങളിലെ പവിത്രതയും അച്ചടക്കവും തകര്‍ത്ത് സ്വതന്ത്ര ഇടപഴകലിന് പ്രോത്സാഹനം നല്‍കുന്ന നിലപാടുകള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ എക്‌സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. വേഷം, വിവാഹം, സദാചാരം, കുടുംബം തുടങ്ങിയ മേഖലകളില്‍ ജീര്‍ണ സംസ്‌കാരം കടന്ന് വരാന്‍ വഴിവെക്കുന്ന ഉദാരവാദങ്ങളെ തള്ളിക്കയണം. വിലക്കുകളില്‍ നിന്ന് മോചനം നേടി അവനവന്റ ശരിയും തെറ്റും അവനവന്‍ തന്നെ തീരുമാനിക്കുന്നതിലേക്ക് ഉദാരവാദം വളരുകയാണ്.
സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍കോയ, ഡോ. മുസ്തഫ കൊച്ചി, പി അബ്ദുസലാം പുത്തൂര്‍, വി കെ സി ഹമീദലി, എം അബ്ദുറശീദ്, ശുക്കൂര്‍ കോണിക്കല്‍, മെഹബൂബ് ഇടിയങ്ങര, കുഞ്ഞിക്കോയ മാസ്റ്റര്‍ ഒളവണ്ണ, പി സി അബ്ദുറഹിമാന്‍, മുഹമ്മദലി കൊളത്തറ, എം ടി അബ്ദുല്‍ഗഫൂര്‍, അബ്ദുല്‍മജീദ് പുത്തൂര്‍, വി പി നൂറുദ്ദീന്‍ കുട്ടി, ഷഫീഖ് എലത്തൂര്‍, എം കെ പോക്കര്‍ സുല്ലമി, ഖാസിം മദനി സിവില്‍സ്റ്റേഷന്‍ പ്രസംഗിച്ചു.

Back to Top