23 Monday
December 2024
2024 December 23
1446 Joumada II 21

കെ എന്‍ എം മര്‍കസുദ്ദഅ്‌വ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍

കണ്ണൂര്‍: കോവിഡിനെ നേരിടാന്‍ വിദഗ്ധരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ച് ശാസ്ത്രീയമായ നിയന്ത്രണമാണ് നടപ്പിലാക്കേണ്ടതെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ പ്രഫ. ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ ഫൈസല്‍ നന്മണ്ട, കെ എല്‍ പി ഹാരിസ്, പ്രഫ. ഇസ്മയില്‍ കരിയാട്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ഭാരവാഹികളായ പി ടി പി മുസ്തഫ, റമീസ് പാറാല്‍, സാദിഖ് മാട്ടൂല്‍, അശ്‌റഫ് മമ്പറം, എം ജി എം ജില്ലാ സെക്രട്ടറി സി ടി ആയിഷ, ഐ എസ് എം ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര, എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് ജില്ലാ ജോ. സെക്രട്ടറി ഫാത്തിമ സുഹാദ, ഫൈസല്‍ ചക്കരക്കല്‍, സെയ്ദ് കൊളേക്കര, നാസര്‍ ധര്‍മടം, അത്താവുല്ല ഇരിക്കൂര്‍, അബ്ദുല്‍ജബ്ബാര്‍ മൗലവി പൂതപ്പാറ, വി വി മഹ്മൂദ്, ടി കെ സി അഹ്മദ് കല്ലിക്കണ്ടി, സി പി അബ്ദുല്ലത്തീഫ്, ജൗഹര്‍ ചാലക്കര, ഉമ്മര്‍ കടവത്തൂര്‍ പ്രസംഗിച്ചു.

Back to Top