ബാഹ്യശക്തികള്‍ മുസ്‌ലിം സംഘടനകളെ ഭിന്നിപ്പിക്കുന്നത് തിരിച്ചറിയണം
കണ്ണൂര്‍: മുസ്‌ലിം സംഘടനകളെ ഭിന്നിപ്പിക്കാന്‍ ബാഹ്യശക്തികള്‍ നടത്തുന്ന ഗൂഢനീക്കങ്ങളെ തിരിച്ചറിയണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കണ്ണൂര്‍ ജില്ലാ സമ്പൂര്‍ണ പ്രവര്‍ത്തക സമിതി ആഹ്വാനം ചെയ്തു. സംസ്ഥാന സമിതി ആവിഷ്‌കരിച്ച ‘കാലം തേടുന്ന ഇസ്‌ലാഹ്’ ത്രൈമാസ കാമ്പയിന്റെ ഭാഗമായി ശാഖ, മണ്ഡലം തലങ്ങളില്‍ സ്‌നേഹ സംഗമങ്ങള്‍ നടത്താന്‍ പദ്ധതിയൊരുക്കി. യോഗം സംസ്ഥാന വൈ.പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ഗഫൂര്‍ സ്വലാഹി, സയ്യിദ് സുല്ലമി, ഡോ. അബ്ദുല്‍ജലീല്‍ ഒതായി, ഫൈസല്‍ ചക്കരക്കല്ല്, കെ പി ഹസീന, സഹദ് ഇരിക്കൂര്‍, ജസിന്‍ നജീബ്, സുഹാന ഇരിക്കൂര്‍, ഫാത്തിമ സുഹാദ പ്രസംഗിച്ചു.