വിദ്വേഷ പ്രചാരകരെ അകറ്റി നിര്‍ത്തണം -കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കണ്ണൂര്‍: വിദ്വേഷപ്രചാരകരെയും അതിന്റെ ആശയ പ്രയോക്താക്കളെയും ജനാധിപത്യ പ്രക്രിയയില്‍ നിന്ന് അകറ്റി നിര്‍ത്തിയാല്‍ ജനാധിപത്യം ശക്തിപ്പെടുമെന്ന മഹത്തായ സന്ദേശമാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നപാഠമെന്നും ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സ്‌നേഹ കൂട്ടായ്മ വളര്‍ന്നുവരണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. അബ്ദുല്‍ജലീല്‍ ഒതായി, ട്രഷറര്‍ സി എ അബൂബക്കര്‍, പി അശ്‌റഫ് ഹാജി, ഫൈസല്‍ ചക്കരക്കല്‍, നാസര്‍ ധര്‍മടം, ഉമര്‍ കടവത്തൂര്‍, അതാവുല്ല ഇരിക്കൂര്‍, ഹാരിസ് പുന്നക്കല്‍, കെ വി മുഹമ്മദ് അഷ്‌റഫ്, സെയ്ദ് കൊളേക്കര, പി വി യൂനുസ്, എം പി അബ്ദുല്‍ഗഫൂര്‍, വി സുലൈമാന്‍, ഫിറോസ് ധര്‍മടം, എസ് നൗഷാദ്, മുനീര്‍ താണ, അബ്ദുസ്സത്താര്‍ ഫാറൂഖി പ്രസംഗിച്ചു.