കെ എന്‍ എം കാമ്പയിന്‍ കണ്ണൂര്‍ ജില്ലയില്‍ സെമിനാര്‍ നടത്തും
കണ്ണൂര്‍: ‘വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ’ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന കാമ്പയിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ സെമിനാര്‍ നടത്താന്‍ ജില്ലാ പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ‘അനുഗ്രഹമാണ് അന്ത്യ പ്രവാചകന്‍’ എന്ന വിഷയത്തില്‍ ഈ മാസം 28-ന് നടക്കുന്ന സെമിനാറിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ശംസുദ്ദീന്‍ പാലക്കോട് (രക്ഷാധികാരി), സി സി ശക്കീര്‍ ഫാറൂഖി (ചെയര്‍മാന്‍), ഡോ.അബ്ദുല്‍ ജലീല്‍ ഒതായി (കണ്‍വീനര്‍), സി എ അബൂബക്കര്‍, ടി മുഹമ്മദ് നജീബ്, അതാവുല്ല ഇരിക്കൂര്‍, ശബീര്‍ ധര്‍മ്മടം, ഫിറോസ് മനയത്ത്, ബാസിത്ത് തളിപ്പറമ്പ്, ഖൈറുന്നിസ ഫാറൂഖിയ്യ, റഹിമ ഫിറോസ്, റമീസ് പാറാല്‍, പി ടി പി മുസ്തഫ, ഹാരിസ് പുന്നക്കല്‍, സൈദ് കൊളേക്കര (സബ്കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു.