ലൈംഗിക അരാജകത്വമല്ല രാഷ്ട്രീയ പ്രവര്‍ത്തനം

കണ്ണൂര്‍: കാമ്പസ് രാഷ്ട്രീയത്തിന്റെ മറവില്‍ സംഘടനകള്‍ കുത്തഴിഞ്ഞ ലൈംഗിക സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നതും പ്രവര്‍ത്തിക്കുന്നതും അപകടം വിളിച്ചു വരുത്തുമെന്നും ഉത്തരവാദപ്പെട്ടവര്‍ ഗൗരവത്തിലെടുത്ത് തടയിടണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.
ലൈംഗിക വിശുദ്ധി കാത്തു സൂക്ഷിക്കാത്ത സമൂഹത്തില്‍ കുടുംബ സംവിധാനം ശിഥിലമായി ഭദ്രത തകര്‍ന്ന് സാമൂഹിക അരാജകത്വം സാര്‍വത്രികമാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന ഉപാധ്യക്ഷന്‍ ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഡോ. അബ്ദുല്‍ജലീല്‍ ഒതായി, ട്രഷറര്‍ സി എ അബൂബക്കര്‍, ഐ എസ് എം സംസ്ഥാന വൈസ് സിഡന്റ് റാഫി പേരാമ്പ്ര, എം ജി എം ജില്ലാ സെക്രട്ടറി ടി പി റുസീന, ആര്‍ അബ്ദുല്‍ഖാദര്‍ സുല്ലമി, പി അശ്‌റഫ് ഹാജി ഇരിക്കൂര്‍, പി ടി പി മുസ്തഫ, റമീസ് പാറാല്‍, ടി കെ സി അഹമ്മദ്, വി വി മഹ്മൂദ്, ജൗഹര്‍ ചാലക്കര, അതാഉല്ല ഇരിക്കൂര്‍, മശ്ഹൂദ് ഏഴര, സുലൈമാന്‍ തളിപ്പറമ്പ പ്രസംഗിച്ചു.
