കെ എന്‍ എം മര്‍കസുദ്ദഅ്‌വ കണ്ണൂര്‍ ജില്ല ശക്കീര്‍ ഫാറൂഖി പ്രസിഡന്റ്, അബ്ദുല്‍ജലീല്‍ സെക്രട്ടറി
കണ്ണൂര്‍: കെ എന്‍ എം കണ്ണൂര്‍ ജില്ലാ ഭാരവാഹികളെ കൗണ്‍സില്‍യോഗം തെരഞ്ഞെടുത്തു. സി സി ശക്കീര്‍ ഫാറൂഖി (പ്രസിഡന്റ്), ഡോ. അബ്ദുല്‍ജലീല്‍ ഒതായി (സെക്രട്ടറി), സി എ അബൂബക്കര്‍ (ട്രഷറര്‍), ടി മുഹമ്മദ് നജീബ്, റമീസ് പാറാല്‍, പി അശ്രഫ് ഹാജി ഇരിക്കൂര്‍, വി വി മഹ്മൂദ് (വൈ.പ്രസിഡന്റ്), ആര്‍ അബ്ദുല്‍ഖാദര്‍ സുല്ലമി, ടി കെ സി അഹ്മദ്, പി സാദിഖ്, പി വി സത്താര്‍ ഫാറൂഖി, ജൗഹര്‍ ചാലക്കര (ജോ.സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. കൗണ്‍സില്‍യോഗം ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ്, മമ്മു കോട്ടക്കല്‍, എം ടി മനാഫ്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ഡോ. അബ്ദുല്‍ ജലീല്‍ ഒതായി, ഐ എസ് എം ജില്ലാ പ്രസിഡന്റ് സഹദ് ഇരിക്കൂര്‍, എം എസ് എം ജില്ലാ സെക്രട്ടറി അബ്ദുല്‍ ബാസിത്ത്, ടി പി റുസീന, ഷെറിന്‍ ഷാന, റാഫി പേരാമ്പ്ര, വി സുലൈമാന്‍ പ്രസംഗിച്ചു.