ഗവര്‍ണര്‍ രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് വിട്ട്‌നില്‍ക്കണം; വിദ്വേഷ പ്രചാരണത്തിന്റെ മറവില്‍ പൊലീസ് വേട്ട അവസാനിപ്പിക്കണം: കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം തടയാനെന്ന പേരില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുവെക്കുന്ന പൊലീസ്‌രാജ് അംഗീകരിക്കാനാവില്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ നേതൃസംഗമം വ്യക്തമാക്കി. സംഘപരിവാര്‍ ഭീകരതയെ തുറന്നുകാണിക്കുന്നതും അനീതിയെ ചോദ്യംചെയ്യുന്നതും വിദ്വേഷ പ്രചാരണമാക്കി മുദ്രകുത്തി നിരപരാധികളെ വേട്ടയാടുന്നതും കേരള പൊലീസ് അവസാനിപ്പിക്കണം. പൊലീസിലെ ആര്‍ എസ് എസ് സ്വാധീനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരളത്തിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാക്കുന്ന രാഷ്ട്രീയ വിവാദത്തില്‍ നിന്ന് ഗവര്‍ണര്‍ വിട്ടുനില്ക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുവിധം ചാന്‍സലറെന്ന ഉത്തരവാദിത്തം ഒഴിഞ്ഞ നടപടി ഗവര്‍ണര്‍ പിന്‍വലിക്കണം. വിദ്യാര്‍ഥികളുടെ ഭാവിയോര്‍ത്ത് ഗവര്‍ണറും സര്‍ക്കാറും ഒത്തുതീര്‍പ്പിലെത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു.
എം അഹമ്മദ് കുട്ടി മദനി, സി മമ്മു കോട്ടക്കല്‍, എം എം ബഷീര്‍ മദനി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, അബ്ദുല്‍ജബ്ബാര്‍ കുന്നംകുളം, കെ എം കുഞ്ഞമ്മദ് മദനി, എന്‍ജി. സൈതലവി വയനാട്, പ്രഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, കെ എല്‍ പി ഹാരിസ്, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. ജാബിര്‍ അമാനി, ഡോ. മുസ്തഫ സുല്ലമി, ഇസ്മായില്‍ കരിയാട്, എം ടി മനാഫ്, കെ എ സുബൈര്‍ ആലപ്പുഴ, ഫൈസല്‍ നന്മണ്ട, പി സുഹൈല്‍ സാബിര്‍, സി അബ്ദുല്ലത്തീഫ്, പി പി ഖാലിദ്, അബ്ദുസ്സലാം പുത്തൂര്‍, കെ പി അബ്ദുറഹ്്മാന്‍, ഡോ. അനസ് കടലുണ്ടി, ബി പി എ ഗഫൂര്‍, എം കെ മൂസ, ഡോ. കെ ടി അന്‍വര്‍ സാദത്ത്, സല്‍മ അന്‍വാരിയ്യ, സി ടി ആയിശ, ആദില്‍ നസീഫ്, ജാസിം സാജിദ്, അഫ്‌നിദ പുളിക്കല്‍, ഫാത്തിമ ഹിബ പ്രസംഗിച്ചു.