1 Tuesday
July 2025
2025 July 1
1447 Mouharrem 5

സഹകരണത്തിന്റെ മേഖലകള്‍ കണ്ടെത്തണം -കെ എന്‍ എം മര്‍കസുദ്ദഅ്‌വ ഇഫ്താര്‍ സംഗമം


കോഴിക്കോട്: കേരളത്തിന്റെ പൊതുരംഗത്ത് വര്‍ഗീയ ശക്തികള്‍ക്ക് ഇടം നല്കാതിരിക്കാന്‍ സമുദായങ്ങളും പാര്‍ട്ടികളും സഹകരണത്തിന്റെ മേഖലകള്‍ ശക്തിപ്പെടുത്തണമെന്ന് കെ എന്‍.എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമിതി സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ സംഗമം അഭിപ്രായപ്പെട്ടു. ഗാന്ധിയെ തള്ളിപ്പറയുന്ന, ചരിത്രത്തില്‍ വിഷം കലക്കുന്ന ആധുനിക കാലത്ത് ഒന്നിച്ചിരിക്കാനുള്ള ഇടങ്ങള്‍ ഏറെ പ്രസക്തിയുള്ളതാണ്. ആഘോഷങ്ങളും വിരുന്നുകളും പരസ്പര പങ്കുവെക്കലിന്റേതായാല്‍ ഭിന്നതകളുടെ മതില്‍ കെട്ടുകള്‍ തകര്‍ത്തെറിയാമെന്ന് സംഗമം ആഹ്വാനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഇഫ്താര്‍ സന്ദേശം നല്കി. ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍, എം കെ രാഘവന്‍ എം പി, പി ടി എ റഹീം എം എല്‍ എ, അഡ്വ. പി എം എ സലാം, പി മോഹനന്‍ മാസ്റ്റര്‍, എം പി അബ്ദുല്‍ഗഫൂര്‍, അഡ്വ. കെ പി നൗഷാദലി, ഉമ്മര്‍ പാണ്ടികശാല, കെ സജ്ജാദ്, ശിഹാബ് പൂക്കോട്ടൂര്‍, എ സജീവന്‍, പി കെ പാറക്കടവ്, അഡ്വ. കെ പ്രവീണ്‍ കുമാര്‍, അഡ്വ. പി എം നിയാസ്, കെ എം അഭിജിത്, ഡോ. കെ മൊയ്തു, സി ദാവൂദ്, അഹ്മദ് പുന്നക്കല്‍, കമാല്‍ വരദൂര്‍, കല്ലില്‍ ഇമ്പിച്ചി അഹമ്മദ്, അഡ്വ.ഫാത്തിമ തഹ്‌ലിയ, എന്‍ എം അബ്ദുല്‍ജലീല്‍, ഡോ. ജാബിര്‍ അമാനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ സംസാരിച്ചു.

Back to Top