കെ എന്‍ എം ഫാമിലി സമ്മിറ്റ്
തളിപ്പറമ്പ: പെണ്‍കുട്ടികളുടെ പ്രായപരിധി 21 ആക്കി ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ‘ബുദ്ധിയുടെ മതം മാനവതയുടെ ജീവന്‍’ പ്രമേയത്തില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫാമിലി സമ്മിറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന വൈ.പ്രസിഡന്റ് പ്രഫ. ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി വി മഹമൂദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം ടി മനാഫ്, പി ടി പി മുസ്തഫ, സാദിഖ് മാട്ടൂല്‍, കെ പി മുഹമ്മദ് റാഫി, മറിയം ഏഴോം, കെ കെ പി ബാസിത്ത്, റഹീമ തളിപ്പറമ്പ പ്രസംഗിച്ചു.