കെ എന്‍ എം മര്‍കസുദ്ദഅ്‌വ എന്റിച്ച് സംഗമങ്ങള്‍ക്ക് തുടക്കമായി
മഞ്ചേരി: മുനമ്പം വഖഫ് പ്രശ്‌നം വര്‍ഗീയശക്തികള്‍ക്ക് മുതലെടുപ്പിന് അവസരം നല്‍കരുതെന്നും സമാധാനപരമായ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ എന്റിച്ച് സംഗമം ആവശ്യപ്പെട്ടു. ജില്ലാതല ഉദ്ഘാടനം എടവണ്ണയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്‌മാന്‍ സുല്ലമി നിര്‍വഹിച്ചു. കെ ജെ യു നിര്‍വാഹക സമിതി അംഗം അബ്ദുല്‍അസീസ് മദനി അധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി കെ അബ്ദുല്‍ അസീസ് പ്രഭാഷണം നടത്തി. വി സി സക്കീര്‍ കുണ്ടുതോട്, അമീനുല്ല സുല്ലമി, എം പി അബ്ദുല്‍കരീം സുല്ലമി, ജാഫര്‍ ഒതായി സംസാരിച്ചു.