27 Friday
June 2025
2025 June 27
1447 Mouharrem 1

നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളെ ചെറുക്കും – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കണ്ണൂര്‍: ദശാബ്ദങ്ങള്‍ നീണ്ട മുന്നേറ്റത്തിലൂടെ കേരള മുസ്‌ലിം സമൂഹം ആര്‍ജിച്ച നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ദ്വിദിന സംസ്ഥാന പ്രതിനിധി സമ്മേളനം ആഹ്വാനം ചെയ്തു. അടുത്ത ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മപദ്ധതികളും ബജറ്റും സമ്മേളനം അംഗീകരിച്ചു. സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ സൈതലവി എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെ. മേയര്‍ കെ ശബീന മുഖ്യാതിഥിയായിരുന്നു.
കൗണ്‍സില്‍ സമ്മേളനം കെ ജെ യു പ്രസിഡന്റ് എ അബ്ദുല്‍ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. പ്രൊഫ. അബ്ദുല്‍ഹമീദ് മദീനി രചിച്ച ‘ഫത്ഹുല്‍ അസീസ് ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും’ സി പി ഉമര്‍ സുല്ലമി സി പി അബ്ദുല്ലത്തീഫിന് നല്‍കി പ്രകാശനം ചെയ്തു. അലി മദനി മൊറയൂര്‍ ഗ്രന്ഥ പരിചയം നടത്തി. സ്‌കൂള്‍ ഓഫ് ഇസ്‌ലാമികിന്റെ മൂന്നാം സെമസ്റ്റര്‍ പാഠപുസ്തകം ‘കുടുംബം’ പ്രകാശനം എം അഹ്മദ്കുട്ടി മദനി ടി കെ സി അഹ്മദിന് നല്‍കി നിര്‍വ്വഹിച്ചു. മികച്ച ഭിന്നശേഷി സ്ഥാപനത്തിനുള്ള അവാര്‍ഡ് നേടിയ എബിലിറ്റിയുടെ ചെയര്‍മാന്‍ അഹമ്മദ്കുട്ടി, അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. ഇസ്മയില്‍ കരിയാട്, മികച്ച സേവനം നടത്തിയ കണ്ണൂര്‍ ജില്ലാ പി ആര്‍ ഒ, പി ടി പി മുസ്തഫ എന്നിവരെ ആദരിച്ചു.
കേരള സകാത്ത് ഫൗണ്ടേഷന്‍ പ്രോജക്ട് ലോഞ്ചിംഗ് ഡോ. ജമാലുദ്ദീന്‍ ഫാറൂഖി നിര്‍വഹിച്ചു. പ്രഫ. അബ്ദുല്‍അലി മദനി, ഡോ. ജാബിര്‍ അമാനി, ഫൈസല്‍ നന്മണ്ട, ഡോ. കെ ടി അന്‍വര്‍ സാദത്ത്, സി ടി ആയിഷ ടീച്ചര്‍, ഡോ. യു പി യഹ്‌യാ ഖാന്‍, കെ അഹമ്മദ്കുട്ടി, കെ എന്‍ സുലൈമാന്‍ മദനി, അബ്ദുറഷീദ് ഉഗ്രപുരം, സി അബ്ദുല്ലത്തീഫ് വകുപ്പുതല റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
പ്രഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, ഡോ. അനസ് കടലുണ്ടി, കെ പി ഖാലിദ്, ബി പി എ ഗഫുര്‍, എം ടി മനാഫ്, ഡോ. ഇസ്മായില്‍ കരിയാട്, കെ എ സുബൈര്‍, മൂസ സുല്ലമി, അഡ്വ. പി മുഹമ്മദ് ഹനീഫ വിഷയാവതരണം നടത്തി. കെ പി അബ്ദുറഹ്മാന്‍ സുല്ലമി, എം അഹ്മദ്കുട്ടി മദനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, സി മമ്മു കോട്ടക്കല്‍, പി പി ഖാലിദ്, കെ എല്‍ പി ഹാരിസ്, എം എം ബശീര്‍ മദനി, ശംസുദ്ദീന്‍ പാലക്കോട്, സൈതലവി എന്‍ഞ്ചിനീയര്‍, കുഞ്ഞമ്മദ് മദനി, സല്‍മ അന്‍വാരിയ്യ, സലീം കരുനാഗപ്പള്ളി, സുഹൈല്‍ സാബിര്‍, സഹല്‍ മുട്ടില്‍, ഡോ. അബ്ദുല്‍ജലീല്‍ ഒതായി, സുഹാന ഇരിക്കൂര്‍, കെ എം ഹമീദലി ചാലിയം, അബ്ദുല്‍ ശബീര്‍ തിരൂര്‍, ആദില്‍ നസീഫ്, റാഫിദ ചങ്ങരംകുളം, തഹ്‌ലിയ പ്രസംഗിച്ചു.

Back to Top