‘കാലം തേടുന്ന ഇസ്‌ലാഹ്”; കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രചാരണം സംഘടിപ്പിക്കും
മഞ്ചേരി: കേരളത്തിലെ ഇസ്‌ലാഹി നവോത്ഥാന മുന്നേറ്റത്തിന് ആശയപരമായ വ്യക്തത ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ‘കാലം തേടുന്ന ഇസ്‌ലാഹ്’ എന്ന സന്ദേശവുമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാനത്തൊട്ടുക്കും പ്രചാരണം നടത്തും. മൂന്നു മാസം നീണ്ടു നില്‍ക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ പന്തലിങ്ങല്‍ സേഫ് കാമ്പസില്‍ നടന്ന കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ലീഡേഴ്‌സ് അസംബ്ലി അംഗീകരിച്ചു.
പ്രചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മെയ് 4-ന് കാസര്‍കോട്ട് നടക്കും. തുടര്‍ന്ന് സംസ്ഥാനത്തെ രണ്ടായിരം കേന്ദ്രങ്ങളില്‍ സന്ദേശ വിനിമയ സൗഹൃദമുറ്റം പരിപാടികള്‍ സംഘടിപ്പിക്കും. ജില്ല, മണ്ഡലം തലങ്ങളില്‍ സെമിനാറുകള്‍, സര്‍ഗസംഗമങ്ങള്‍, ചര്‍ച്ചാ വേദികള്‍, സ്‌നേഹ സംഗമങ്ങള്‍, ബഹുജന ബോധവത്കരണ വ്യക്തി സമ്പര്‍ക്ക പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. നവയാഥാസ്ഥിതികതക്കും അനുഷ്ഠാന തീവ്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കും നവ ലിബറലിസത്തിനുമെതിരില്‍ സാമൂഹിക മുന്നേറ്റം ലക്ഷ്യം വെച്ച് ഗ്രാമങ്ങള്‍ തോറും പ്രഭാഷണ പരിപാടികളും സംഘടിപ്പിക്കും.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി സ്റ്റേറ്റ് ലീഡേഴ്‌സ് അസംബ്ലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എം അഹമ്മദ് കുട്ടി മദനി, എന്‍ എം അബ്ദുല്‍ജലില്‍, അഡ്വ. പി മുഹമ്മദ് ഹനീഫ, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, കെ പി സകരിയ്യ, സി മമ്മു, ഡോ. ഐ പി അബ്ദുസ്സലാം, എം ടി മനാഫ്, ഡോ. അനസ് കടലുണ്ടി, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, കെ എ സുബൈര്‍, സുഹൈല്‍ സാബിര്‍, സഹല്‍ മുട്ടില്‍, റുഖ്‌സാന വാഴക്കാട്, ആദില്‍ നസീഫ്, ശരീഫ് കോട്ടക്കല്‍, ജുവൈരിയ്യ ടീച്ചര്‍, സി എം സനിയ്യ, പി എന്‍ ഫഹീം, യഹ്‌യാ മുബാറക്, ജിസാര്‍ ഇട്ടോളി, ബുശ്‌റ നജാത്തിയ്യ, ജസിന്‍ നജീബ് പങ്കെടുത്തു.