3 Monday
August 2026
2026 August 3
1448 Safar 18

കൊണ്ടോട്ടി മണ്ഡലം പ്രചാരണോദ്ഘാടനം


പുളിക്കല്‍: രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടാവണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കൊണ്ടോട്ടി മ ണ്ഡലം പ്രചാരണ സമ്മേളനം ആവശ്യപ്പെട്ടു. ടി വി ഇബ്‌റാഹിം എം എല്‍ എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദലി ചുണ്ടക്കാടന്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എം ടി മനാഫ്, റാഫി പേരാമ്പ്ര, ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ അബ്ദുല്ലക്കോയ, സുശീല്‍ മാസ്റ്റര്‍(സി പി എം), എന്‍ അച്ചു (കോ ണ്‍ഗ്രസ്), എ അബ്ദുല്‍കരീം (മുസ്‌ലിംലീഗ്), കെ എം സല്‍മാന്‍, നവാല്‍ ഫാറൂഖി, കെ എം ഷബീര്‍ അഹമ്മദ് പ്രസംഗിച്ചു.

Back to Top