കോഴിക്കോട് സൗത്ത് ജില്ല ഐ എസ് എം തസ്‌കിയത്ത് സംഗമം

കോഴിക്കോട്: വര്‍ധിച്ച് വരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ സമാധാനകാംക്ഷികള്‍ ഒന്നിച്ച് അണിനിരക്കണമെന്ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ തസ്‌കിയ്യത്ത് സംഗമം അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ സുല്ലമി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഫൈസല്‍ നന്മണ്ട, സജ്ജാദ് ഫാറൂഖി, മിസ്ബാഹ് ഫാറൂഖി, ഡോ. ഐ പി അബ്ദുസ്സലാം, റഫീഖ് നല്ലളം, പി ടി അബ്ദുല്‍മജീദ് സുല്ലമി, അബ്ദുറശീദ് മടവൂര്‍, ഫാദില്‍ റഹ്മാന്‍, അബ്ദുസ്സലാം ഒളവണ്ണ, യഹ്‌യ മുബാറക് മലോറം, അസ്‌കര്‍ കുണ്ടുങ്ങല്‍, സഫൂറ തിരുവണ്ണൂര്‍, ഷമീന നടക്കാവ്, നദ നസ്‌റിന്‍ പ്രസംഗിച്ചു. ‘കളിക്കൂടാരം’ കിഡ്‌സ് ഗാദറിംഗ് സെഷന്‍ ഹാരിസ് തൃക്കളയൂര്‍, ആരിഫ് പാലത്ത് എന്നിവര്‍ നിയന്ത്രിച്ചു.
