കോഴിക്കോട് സൗത്ത് ജില്ല ഐ എസ് എം ഇലാന്‍ കണ്‍വന്‍ഷന്‍

കോഴിക്കോട്: പുതുതലമുറയില്‍ ധാര്‍മികചിന്ത വളര്‍ത്തി തിന്മകളില്‍ നിന്ന് മോചിപ്പിക്കാന്‍ സാമൂഹിക സംഘടനകള്‍ അജണ്ടകള്‍ തയ്യാറാക്കണമെന്ന് ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച ഇലാന്‍ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅവ ജില്ല സെക്രട്ടറി ടി പി ഹുസൈന്‍ കോയ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ വൈസ് പ്രസിഡന്റ് ജാസിര്‍ നന്മണ്ട അധ്യക്ഷത വഹിച്ചു. ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, നവാസ് അന്‍വാരി, റാഫി രാമനാട്ടുകര, കെ കെ അഷ്ഫാക്കലി, ശബീര്‍ കുണ്ടുങ്ങല്‍, വി പി നജീബ്, ആസിഫ് കുണ്ടുങ്ങല്‍, ഷമീം മുക്കം, കെ വി ഫാദില്‍, ട്രഷറര്‍ അബ്ദുസ്സലാം ഒളവണ്ണ പ്രസംഗിച്ചു.
