5 Friday
December 2025
2025 December 5
1447 Joumada II 14

ഫാസിസത്തിനെതിരെ പ്രതിപക്ഷ ഐക്യം അനിവാര്യം


കോഴിക്കോട്: അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ വേണ്ടത്ര ഗൃഹപാഠം ചെയ്ത് ഫാസിസത്തിനെതിരെ വിശാല ഐക്യനിര കെട്ടിപ്പടുക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ല കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജനാധിപത്യം അപകടത്തിലായ പുതിയ സാഹചര്യത്തില്‍ മറ്റ് താല്‍പര്യങ്ങള്‍ മാറ്റിവെച്ച് പൊതു ശത്രുവിനെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എം ടി മനാഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ഫൈസല്‍ നന്‍മണ്ട, അഡ്വ. പി എം ഹനീഫ, ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍ കോയ, ഐ എസ് എം ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ ചെറുവാടി, എം എസ് എം ജില്ലാ പ്രസിഡന്റ് യഹ്‌യ മുബാറക്, എം ജി എം സെകട്ടറി സഫൂറ തിരുവണ്ണൂര്‍, എം അബ്ദുറശീദ്, അബ്ദുല്‍മജീദ് പുത്തൂര്‍, ശുക്കൂര്‍ കോണിക്കല്‍, പി സി അബ്ദുറഹിമാന്‍, അബ്ദുല്ലത്തീഫ് അത്താണിക്കല്‍, എം ടി അബ്ദുല്‍ഗഫൂര്‍, കുഞ്ഞിക്കോയ ഒളവണ്ണ, മുഹമ്മദലി കൊളത്തറ, മഹ്ബൂബ് ഇടിയങ്ങര, എന്‍ ടി അബ്ദുറഹിമാന്‍, ഫൈസല്‍ ഇയ്യക്കാട്, ഫാറൂഖ് പുതിയങ്ങാടി, സത്താര്‍ ഓമശ്ശേരി പ്രസംഗിച്ചു.

Back to Top