കോഴിക്കോട് സൗത്ത് ജില്ലാ സര്‍ഗോല്‍സവ് ഫറോക്ക് മണ്ഡലം ചാമ്പ്യന്മാര്‍

കോഴിക്കോട്: സി ഐ ഇ ആര്‍ കോഴിക്കോട് സൗത്ത് ജില്ലാ ചാപ്റ്ററും എം എസ് എം ജില്ലാ കമ്മിറ്റിയും സംഘടിപ്പിച്ച സര്‍ഗോത്സവത്തില്‍ 284 പോയിന്റ് നേടി ഫറോക്ക് മണ്ഡലം ചാമ്പ്യന്മാരായി. 271 പോയിന്റുമായി ബേപ്പൂര്‍ മണ്ഡലം രണ്ടാം സ്ഥാനവും 270 പോയിന്റ് നേടി സിറ്റി സൗത്ത് മണ്ഡലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മാളിക്കടവ് എം എസ് എസ് പബ്ലിക് സ്‌കൂളില്‍ അഞ്ച് വേദികളിലായി 32 ഇനങ്ങളില്‍ ആയിരത്തോളം സര്‍ഗ പ്രതിഭകള്‍ സര്‍ഗോല്‍സവത്തില്‍ മാറ്റുരച്ചു.
എം എസ് എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ജിനീയര്‍ മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. അബ്ദുല്‍മജീദ് പുത്തൂര്‍, അബ്ദുറശീദ് മടവൂര്‍, നവാസ് അന്‍വാരി, യഹ്‌യ മുബാറക്, നദ നസ്‌റിന്‍, സഫൂറ തിരുവണ്ണൂര്‍, എം ടി അബ്ദുല്‍ഗഫൂര്‍, കുഞ്ഞിക്കോയ ഒളവണ്ണ, ബി വി മഹ്ബൂബ്, ശുക്കൂര്‍ കോണിക്കല്‍, അബ്ദുസ്സലാം കാവുങ്ങല്‍ പി സി അബ്ദുറഹ്മാന്‍, എന്‍ ടി അബ്ദുറഹ്മാന്‍ പ്രസംഗിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി പി നിഖില്‍ സമ്മാനദാനം നിര്‍വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍ കോയ അധ്യക്ഷത വഹിച്ചു. സല്‍മാന്‍ ഫാറൂഖി, ബി പി സിന്ധു, ഫാദില്‍ റഹ്മാന്‍, ശമീന നടക്കാവ്, അബ്ദുറഷീദ് കക്കോടി പ്രസംഗിച്ചു.
