കോഴിക്കോട് നോര്‍ത്ത് ജില്ല വിദ്യാര്‍ഥി സംഗമം

ഇരിങ്ങത്ത്: കോഴിക്കോട് നോര്‍ത്ത് ജില്ല എം എസ് എം, ഐ ജി എം സംയുക്തമായി സംഘടിപ്പിച്ച ‘ഖുറാസോ’ വിദ്യാര്‍ഥി സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം കുഞ്ഞമ്മദ് മദനി ഉദ്ഘാടനം ചെയ്തു. സൈഫുദ്ദീന്‍ കുറ്റ്യാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ജസിന്‍ നജീബ്, ഫൈസല്‍ നന്മണ്ട, സിറാജുദ്ദീന്‍ പറമ്പത്ത്, ഫഹീം പുളിക്കല്‍, യഹ്‌യ മലോറം, സാബിറ ടീച്ചര്‍ പ്രഭാഷണം നടത്തി. കാസിം മാസ്റ്റര്‍ കൊയിലാണ്ടി, ജലീല്‍ കീഴൂര്‍, സോഫിയ ടീച്ചര്‍, ഷാനവാസ് പേരാമ്പ്ര, ആയിശ ഹുദ, സവാദ് പൂനൂര്‍, അമീന്‍ ഷാ കുറ്റ്യാടി, ഫാസില്‍ നടുവണ്ണൂര്‍ പ്രസംഗിച്ചു.
