29 Sunday
June 2025
2025 June 29
1447 Mouharrem 3

കോഴിക്കോട് നോര്‍ത്ത് ജില്ലയില്‍ ഐ എസ് എം ചതുര്‍മാസ കാമ്പയിന് തുടക്കമായി


മേപ്പയൂര്‍: മതപാഠങ്ങള്‍ മുന്നോട്ടുവെക്കുന്ന ധാര്‍മികതയെ അവഗണിച്ച് നല്ല സമൂഹത്തെ വാര്‍ത്തെടുക്കാനാവില്ലെന്ന് ‘മതം ധാര്‍മികതയുടെ ജീവന്‍’ പ്രമേയത്തില്‍ ഐ എസ് എം കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചതുര്‍മാസ കാമ്പയിന്‍ ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. ലിബറലിസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരില്‍ അധാര്‍മികത സമൂഹത്തില്‍ വളരാന്‍ അവസരം നല്‍കരുത്. കാമ്പസുകളിലും യുവാക്കളിലും ധാര്‍മികതയിലൂന്നിയ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്്‌ലാമിക സംഘടനകള്‍ മുന്‍തൂക്കം നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി കാസിം കൊയിലാണ്ടി കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് കാക്കവയല്‍, ഷാനവാസ് പേരാമ്പ്ര, അദീബ് പൂനൂര്‍, ജലീല്‍ കീഴൂര്‍, സൈഫുദ്ദീന്‍ കുറ്റ്യാടി, റഷീദ് മാസ്റ്റര്‍, അരീഫ ജലീല്‍, ഹന്ന ഉനൈസ് പ്രസംഗിച്ചു.

Back to Top