കോഴിക്കോട് നോര്‍ത്ത് ജില്ലയില്‍ മദ്‌റസാ പ്രവേശനോത്സവം

പയ്യോളി: സി ഐ ഇ ആര്‍ കോഴിക്കോട് നോര്‍ത്ത് ജില്ലാ മദ്‌റസ പ്രവേശനോത്സവം തച്ചന്‍കുന്ന് ഇര്‍ശാദുസ്സിബിയാന്‍ മോറല്‍ സ്‌കൂളില്‍ നടന്നു. സഊദി കിങ്ങ് അബ്ദുല്‍അസീസ് യൂനിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ഡോ. ഇസ്മായില്‍ മരുതേരി ഉദ്ഘാടനം ചെയ്തു. പൊതു പരീക്ഷ വിജയികളെ ആദരിച്ചു. പ്രഫ. പി അബ്ദുസമദ് അദ്ധ്യക്ഷത വഹിച്ചു, കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി ജലീല്‍ കിഴൂര്‍, അബൂബക്കര്‍ മങ്കര, റഷീദലി കുറ്റ്യാടി പ്രസംഗിച്ചു.
