കീഴുപറമ്പ് പഞ്ചായത്തില്‍ ത്രൈമാസ കാമ്പയിന് തുടക്കമായി
കുനിയില്‍: ‘അതിജീവിക്കാം നിര്‍ഭയത്വത്തോടെ’ സന്ദേശവുമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ കീഴുപറമ്പ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന െ്രെതമാസ കാമ്പയിന് തുടക്കമായി. ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ എ ബഷീര്‍ മൗലവി അധ്യക്ഷത വഹിച്ചു. ഡോ. ജാബിര്‍ അമാനി പ്രമേയവിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി സഫിയ, വൈ.പ്രസിഡന്റ് പി പി എ റഹ്മാന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പ്രഫ. കെ എ നാസര്‍, കെ വി മുനീര്‍, എം ഇ റഹ്മത്തുല്ല, എം ജി എം പഞ്ചായത്ത് സെക്രട്ടറി പി പി റംലാബീഗം, കെ പി മുഹമ്മദ് അസ്‌ലം, കെ ടി യൂസുഫ്, ശാക്കിര്‍ബാബു കുനിയില്‍ പ്രസംഗിച്ചു. കാമ്പയിന്റെ ഭാഗമായി 25 വിഷയങ്ങളില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.