14 Saturday
June 2025
2025 June 14
1446 Dhoul-Hijja 18

ഖാലിദുബ്‌നുല്‍ വലീദ് ജര്‍മന്‍ മാര്‍ഷല്‍ റൊമ്മെലിന്റെ ഗുരു

സനീറ ഇതിഹാസ് ഫോര്‍ട്ട് കൊച്ചിന്‍

രണ്ടാം ലോക മഹായുദ്ധത്തില്‍ എതിരാളിയുടെ പോലും പ്രശംസ പിടിച്ചുപറ്റിയ അതിപ്രശസ്ത ജര്‍മന്‍ സൈന്യാധിപനായിരുന്നു ഫീല്‍ഡ് മാര്‍ഷല്‍ ജൊഹാനസ് ഇര്‍വിന്‍ യൂജിന്‍ റൊമ്മല്‍. ആഫ്രിക്കന്‍ മരുഭൂമിയിലെ യുദ്ധരംഗത്ത് എതിരാളികള്‍ക്കു മുമ്പില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് നാശം വിതച്ചിരുന്ന അദ്ദേഹത്തിന്റെ അപരനാമമാണ് മരുഭൂമിയിലെ കുറുനരി. പേര്‍ഷ്യ, റോം എന്നീ പ്രബല സാമ്രാജ്യങ്ങളുടെ വന്‍ സൈനിക സന്നാഹങ്ങളെ കടപുഴക്കിയെറിഞ്ഞ ഖാലിദിന്റെ യുദ്ധതന്ത്രങ്ങള്‍ റൊമ്മെലിനെ പോലുള്ള പില്‍ക്കാല സൈനിക മേധാവികളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എഡി 629-ല്‍ മുഅ്ത പോരാട്ടത്തില്‍ ഭീമന്‍ ശത്രുസേനയുടെ കരാളഹസ്തത്തില്‍ നിന്നു 30,000 പേര്‍ ഉള്‍ക്കൊള്ളുന്ന മുസ്‌ലിം സേനയെ രക്ഷപ്പെടുത്തിക്കൊണ്ട് 1400 മൈല്‍ ദൂരം ഖാലിദ് നടത്തിയ സൈനിക പിന്‍മാറ്റം ഒരു വന്‍ വിജയമായാണ് മുഹമ്മദ് നബി വിലയിരുത്തിയത്.
1942ല്‍ സഖ്യകക്ഷികളായ ബ്രിട്ടന്റെയും അമേരിക്കയുടെയും ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ അനേകം സൈനികരും പടക്കോപ്പുകളുമായി 1400 മൈലുകള്‍ ആഫ്രിക്കന്‍ മരുഭൂമിയിലൂടെയുള്ള റൊമ്മലിന്റെ സാഹസിക പിന്‍വാങ്ങല്‍ ഒരു വമ്പന്‍ ജയത്തിനു തുല്യമായിരുന്നു എന്ന് യുദ്ധനിരൂപകര്‍ അഭിപ്രായപ്പെടുന്നു. ‘ഖാലിദ് എന്ന ഒരു പഴയ അറബ് സൈന്യാധിപനില്‍ നിന്നാണ് ഞാനത് പ്രാവര്‍ത്തികമാക്കിയത്’ എന്നാണ് യുദ്ധതന്ത്രത്തിന്റെ രഹസ്യം റൊമ്മല്‍ വെളിപ്പെടുത്തിയത്. ‘അറേബ്യന്‍ പോരാളികളില്‍ ഏറ്റവും കരുത്തനും വിജയശ്രീലാളിതനുമാണ് ഖാലിദുബ്‌നുല്‍ വലീദ്’ എന്നാണ് ഇംഗ്ലീഷ് ചരിത്രകാരന്‍ എഡ്വേഡ് ഗിബ്ബണിന്റെ സാക്ഷ്യപത്രം.

Back to Top