കേരളം ഭ്രാന്താലയമായി മാറുമ്പോള്‍
സയ്യിദ് സിനാന്‍ പരുത്തിക്കോട്
സംസ്ഥാനത്ത് രാഷ്ട്രീയ ആ ക്രമണങ്ങളും ഗുണ്ടാവിളയാട്ടവും അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അനിയന്ത്രിതമായി വര്‍ധിക്കുന്ന അക്രമങ്ങള്‍, ഗുണ്ടാവിളയാട്ടം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന പീഡനങ്ങള്‍ എന്നിവ തടയാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുക്കേണ്ടതുണ്ട്. കേരളം കലാപഭൂമിയായി മാറുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു മാത്രം 37 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. അതില്‍ ആര്‍ എസ് എസ്, സി പി എം പാര്‍ട്ടികളാണ് കൊലപാതകങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത്. എസ് ഡി പി ഐയും ആര്‍ എസ് എസും ആയുധം താഴെ വെച്ചാല്‍ കൊലപാതകങ്ങളുടെ എണ്ണത്തില്‍ കുറവ് വരും. ജനങ്ങളും ഭരണകൂടങ്ങളും കൂടുതല്‍ ജാഗരൂകരാകേണ്ട സമയമാണിപ്പോള്‍. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുകയും അക്രമം അഴിഞ്ഞാടുകയും ചെയ്യുന്നതിന്റെ ഫലം അരാജകത്വമായിരിക്കും. കുറ്റവാളികളെ ഉടന്‍ തന്നെ പിടികൂടുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ ഭാവിയിലെ സാമൂഹിക ജീവിതം ദുരന്തപൂര്‍ണവും അരക്ഷിതവുമായിത്തീരും എന്നതുറപ്പാണ്. രാഷ്ട്രീയം യുദ്ധതാല്‍പര്യങ്ങളിലേക്ക് വഴിമാറുമ്പോള്‍ കേരളം ചോരക്കളമായി മാറുമെന്നതില്‍ യാതൊരു സംശയവും വേണ്ട.