19 Friday
April 2024
2024 April 19
1445 Chawwâl 10

കേരള സ്റ്റോറി: മലയാളികളെ അപമാനിച്ച പ്രധാനമന്ത്രി മാപ്പ് പറയണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ജനങ്ങളെ തമ്മില്‍ തല്ലിക്കാന്‍ ലക്ഷ്യമിട്ട് കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കിയ കേരള സ്റ്റോറിയെന്ന സിനിമ കേരളത്തിന്റെ യഥാര്‍ഥ കഥയാണെന്ന് പ്രസ്താവിച്ച പ്രധാനമന്ത്രി കേരള ജനതയെ അപമാനിച്ചിരിക്കുകയാണെന്നതിനാല്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന എക്‌സിക്യുട്ടീവ് മീറ്റ് ആവശ്യപ്പെട്ടു.
മതസൗഹാര്‍ദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാതൃകാ സംസ്ഥാനമായ കേരളത്തെ തീവ്രവാദത്തിന്റെ ചാപ്പകുത്തി അപമാനിക്കുന്ന കേരള സ്റ്റോറിയെന്ന നാലാംകിട സിനിമയെ പ്രോത്സാഹിപ്പിക്കുന്ന നരേന്ദ്ര മോദിയുടെ നടപടി രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിന് ചേര്‍ന്നതായില്ല. കേരളത്തെ ഇകഴ്ത്തിക്കാട്ടി ഇതര സംസ്ഥാനങ്ങളില്‍ വോട്ട് പിടിക്കാനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്ത്ര മന്ത്രി അമിത്ഷായും ഭരണഘടനാ ബാധ്യതകളെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. കേരളത്തില്‍ നിന്ന് 32,000 സ്ത്രീകള്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ടെന്ന കള്ളക്കഥയെ സത്യപ്പെടുത്തുന്ന പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തങ്ങളുടെ ഭരണ പരാജയമാണ് ഏറ്റുപറയുന്നത്.
മണിപ്പൂരിലെ കലാപത്തിന്റെ ഉത്തരവാദികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് കലാപം അടിച്ചമര്‍ത്താന്‍ രാഷ്ട്രപതി മുന്‍കയ്യെടുക്കണം. മണിപ്പൂരിലെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്താന്‍ ബാധ്യതപ്പെട്ട മണിപ്പൂര്‍ സര്‍ക്കാറും മോദി സര്‍ക്കാറും പരാജയപ്പെട്ട സാഹചര്യത്തില്‍ ക്രമസമാധാനം ഉറപ്പുവരുത്താന്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജന: സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. എം അഹ്മദ്കുട്ടി മദനി, പി അബ്ദുല്‍അലി മദനി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, കെ പി സകരിയ്യ, സി അബ്ദുല്ലത്തീഫ്, ശംസുദ്ദീന്‍ പാലക്കോട്, അബ്ദുസ്സലാം പുത്തൂര്‍, ഡോ. ജാബിര്‍ അമാനി, ഡോ. അനസ് കടലുണ്ടി, ഡോ. ഇസ്മായില്‍ കരിയാട്, കെ പി അബ്ദുറഹീം, ബി പി എ ഗഫൂര്‍, എം ടി മനാഫ്, മറിയക്കുട്ടി സുല്ലമിയ്യ, ഡോ. കെ ടി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ആബിദ് മദനി, എ പി നൗഷാദ് ആലപ്പുഴ, കുഞ്ഞിമോന്‍ കൊല്ലം, അബ്ദുറഊഫ് മദനി, ഖാസിം കൊയിലാണ്ടി, ഇസ്ഹാഖ് ബുസ്താനി തൃശൂര്‍, ഉബൈദുല്ല പാലക്കാട്, അബ്ദുറഷീദ് മടവൂര്‍, ടി പി ഹുസൈന്‍ കോയ, ഡോ. യു പി യഹ്‌യാഖാന്‍, അബ്ദുല്‍മജീദ് മദനി, സലീം കരുനാഗപ്പള്ളി, മന്‍സൂറലി ചെമ്മാട്, കെ എം കുഞ്ഞമ്മദ് മദനി, ശുക്കൂര്‍ കോണിക്കല്‍, ബഷീര്‍ പട്‌ല, അബ്ദുല്‍അസീസ് മാസ്റ്റര്‍, ഡോ. അബ്ദുല്‍ജലീല്‍ ഒതായി, അബ്ദുസ്സലാം മുട്ടില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x