കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് യുഎന്‍
ഇന്ത്യയിലും തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു രാജ്യങ്ങളിലും ജനങ്ങളുടെ രാഷ്ട്രീയവും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്നും എല്ലാവര്‍ക്കും സ്വതന്ത്രവും നീതിയുക്തവുമായും വോട്ട് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫന്‍ ദുജാറിക്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്, കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യുഎന്‍ വക്താവ്. ഇന്ത്യയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അധികൃതര്‍ അറിയിച്ചിരുന്നു. കെജ്‌രിവാളിന്റെ അറസ്റ്റില്‍ ജര്‍മനിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം, ആഭ്യന്തരകാര്യങ്ങളില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ വേണ്ടെന്നായിരുന്നു യുഎസിന്റെയും ജര്‍മനിയുടെയും പ്രതികരണങ്ങള്‍ക്ക് ഇന്ത്യയുടെ താക്കീത്. കെജ്‌രിവാളിന്റെ അറസ്റ്റില്‍ ആശങ്കയറിയിച്ച യുഎസ് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തിയിരുന്നു.