കീടക്കാടന്‍ മമ്മദ് ഹാജി
പുളിക്കല്‍: മഹല്ല് കാരണവരും വലിയപറമ്പ് സലഫി മസ്ജിദ് പ്രസിഡന്റുമായ പീടികകണ്ടി കീടക്കാടന്‍ മമ്മദ് ഹാജി (86) നിര്യാതനായി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ.പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവിയുടെ സഹോദരനാണ്. പഴയകാല മുസ്‌ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. കീടക്കാടന്‍ കുടുംബ സമിതി പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പാത്തുമുണ്ണി. മക്കള്‍: പരേതനായ അബ്ദുല്‍മജീദ്, മുഹമ്മദ് ജലാല്‍, അബൂബക്കര്‍ സിദ്ദീഖ്, ആയിഷ ബീവി, അസ്മ. മറ്റു സഹോദരങ്ങള്‍: അബ്ദുല്ല മൗലവി, അബ്ദുറഹിമാന്‍ മൗലവി, അബ്ദുല്‍ഖാദര്‍, ഫാത്തിമ. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ.
കെ സി അഷ്‌റഫ് പുളിക്കല്‍