14 Friday
November 2025
2025 November 14
1447 Joumada I 23

കൊടുവള്ളി വെസ്റ്റ് മണ്ഡലം എന്റിച്ച് കോണ്‍ക്ലേവ്


നരിക്കുനി: പുതു തലമുറയെ ബാധിച്ച ജീര്‍ണതകള്‍ക്കെതിരെ ശക്തമായ ബോധവത്കരണം കുടുംബകൂട്ടായ്മകളില്‍ അനിവാര്യമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊടുവള്ളി വെസ്റ്റ് മണ്ഡലം എന്റിച്ച് കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു. ധാര്‍മിക പാഠങ്ങള്‍ പകര്‍ന്ന് നല്‍കുമ്പോള്‍ മാത്രമേ വ്യക്തി സംസ്‌കരണം സാധ്യമാകൂ. സംസ്ഥാന പ്രതിനിധി അഫ്താഷ് ചാലിയം കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. എന്‍ പി അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം ടി അബ്ദുല്‍ഗഫൂര്‍, പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി, പി അസയില്‍ സ്വലാഹി, ശുക്കൂര്‍ കോണിക്കല്‍, വി അബ്ദുല്‍ഹമീദ്, പി ഇബ്‌റാഹീം കുട്ടി പ്രസംഗിച്ചു.

Back to Top