10 Monday
March 2025
2025 March 10
1446 Ramadân 10

കൊടുവള്ളി വെസ്റ്റ് മണ്ഡലം മുജാഹിദ് സമ്മേളനം


കൊടുവള്ളി: ലഹരി വ്യാപനത്തിനെതിരെ നടക്കുന്ന പ്രചാരണത്തില്‍ മയക്കുമരുന്ന് നിരോധനത്തോടൊപ്പം മദ്യനിരോധനവും ഗൗരവ അജണ്ടയായി സര്‍ക്കാരും സമൂഹവും കാണണമെന്ന് കൊടുവള്ളി വെസ്റ്റ് മണ്ഡലം മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. പി അസയിന്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി നസ്‌റി, കൊടുവള്ളി ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി എം രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗം വഹീദ കയ്യലശ്ശേരി, കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി, ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍ കോയ, എന്‍ പി അബ്ദുറഷീദ്, കെ സി മുഹമ്മദ് പ്രസംഗിച്ചു. അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എം ടി മനാഫ്, സി പി അബ്ദുസ്സമദ്, നജീബ കടലുണ്ടി ക്ലാസെടുത്തു. എം അബ്ദുറഷീദ്, ശുക്കൂര്‍ കോണിക്കല്‍, എം കെ ഇബ്‌റാഹീം, ബഷീര്‍ കൈപ്പാട്ട്, അന്‍ഷിദ് പാറന്നൂര്‍, ഷക്കീല ആരാമ്പ്രം, സഫിയ കോണിക്കല്‍, പി പി ആമിന, എം പി റുഖിയ ടീച്ചര്‍ വിവിധ സെഷനുകളില്‍ പ്രസംഗിച്ചു.

Back to Top