വാര്‍ത്താസമ്മേളനത്തില്‍ കണ്ണീര്‍ വാര്‍ത്ത് ഡബ്ല്യൂ എച്ച് ഒ മേധാവി
കോവിഡ് മഹാമാരി ലോകമാകെ മരണം വിതക്കുന്നതിനിടെ ലോകാരോഗ്യ സംഘടനയില്‍ (ഡബ്ല്യൂ എച്ച് ഒ) നിന്ന് പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം ‘ദുരന്ത’മാണെന്ന് ഡബ്ല്യൂ എച്ച് ഒ മേധാവി ഡോ. ട്രെഡ്‌റോസ് അദാനോം. ലോകത്ത് നിരവധി ജീവനുകള്‍ നഷ്ടമാകുന്നതിന് കാരണമാകുന്നതാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അങ്ങേയറ്റം വികാരഭരിതനായാണ് ഡോ. ടെട്രോസ് സംസാരിച്ചത്. ഇടക്ക് നിയന്ത്രണം നഷ്ടമായി കണ്ണീര്‍ വാര്‍ക്കുകയും ചെയ്തു. അമേരിക്കയുടെ പിന്‍വാങ്ങലിനെക്കുറിച്ച് പറയുമ്പോള്‍ പലപ്പോഴും വിങ്ങിപ്പൊട്ടുകയും ശബ്ദം ഉയരുകയും ചെയ്തു. ലോകം ഭിന്നിച്ചുനിന്നാല്‍ മഹാമാരിയെ കീഴടക്കാനാകില്ല. ആഗോള ഒത്തൊരുമയെയും നേതൃത്വത്തെയും പരീക്ഷിക്കുന്നതാണ് കോവിഡെന്ന് അദ്ദേഹം പറഞ്ഞു.