ചൈനാ ഭീഷണി നേരിടാന്‍ സൈനിക പുനര്‍വിന്യാസം
ചൈനയില്‍നിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ സൈനിക പുനര്‍വിന്യാസം നടത്താന്‍ അമേരിക്കയുടെ തീരുമാനം. ഇന്ത്യ, മലേഷ്യ, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ ചൈനയുടെ ഭീഷണി നേരിടുന്നതിനാല്‍ അതിനെ നേരിടാന്‍ ഉചിതമായ രീതിയില്‍ സൈന്യത്തെ പുനര്‍വിന്യസിക്കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. ഇതിനായി യൂറോപ്പിലുള്ള യു എസ് സൈന്യത്തിന്റെ എണ്ണം കുറയ്ക്കും. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശാനുസരണമാണിത്. ചൈനയ്‌ക്കെതിരെ ശക്തമായ വിമര്‍ശനമാണ് പോംപെയോ നടത്തിയത്. സ്വാതന്ത്ര്യത്തിനു പകരം ഏകാധിപത്യത്തെയോ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുദ്ധക്കൊതിയെയോ അംഗീകരിക്കുന്ന പ്രശ്‌നമില്ല. ചൈന പ്രകോപനപരമായ നീക്കമാണു നടത്തുന്നതെന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷം എടുത്തുപറഞ്ഞു പോംപെയോ പറഞ്ഞു.