പ്രവാസികളുടെ മടക്കം: കൂടുതല്‍ ഇളവുകളുമായി ഖത്തറും യു എ ഇയും
ഇന്ത്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ യു എ ഇ വീസക്കാര്‍ക്കു തിരിച്ചെത്താന്‍ വിദേശ മന്ത്രാലയ (ഐ സി എ) അനുമതി വേണമെന്ന നിബന്ധനയില്‍ ഇളവ്. കാലാവധിയുള്ള വീസയുള്ളവര്‍ക്കു കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ദുബായ് ഒഴികെ ഏതു വിമാനത്താവളത്തിലും ഇറങ്ങാം. എന്നാല്‍ ദുബായില്‍ ജിഡിആര്‍എഫ് അനുമതി വേണമെന്ന് ജനറല്‍ ഡയറക്ടറി ഓഫ് ഫോറിന്‍ അഫയേഴ്‌സ് വ്യക്തമാക്കി. ഈ മാസാവസാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. കാലാവധിയുള്ള താമസ, സന്ദര്‍ശക വീസക്കാര്‍ക്കും യു എ ഇയില്‍ തിരിച്ചെത്താം. ഇന്ത്യയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് ഐസിഎംആര്‍ അംഗീകൃത സര്‍ക്കാര്‍, സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുമുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. നേരത്തെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഏതാനും പരിശോധനാ കേന്ദ്രങ്ങള്‍ക്ക് മാത്രമായിരുന്നു അംഗീകാരം. ഇന്ത്യയില്‍ വിദേശ വിമാനങ്ങള്‍ക്കുള്ള പ്രവേശന വിലക്ക് തുടരുന്നതിനാല്‍ ഖത്തര്‍ എയര്‍വേയ്‌സിനും ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല