സുഊദിയുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന ഉര്ദുഗാന് ചര്‍ച്ച നടത്തി
സൗദി അറേബ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സല്മാന് രാജാവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് ഫോണിലൂടെ ചര്‍ച്ച നടത്തി. മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖശോഗി വധത്തിന് ശേഷം തുര്‍ക്കി സൗദിയുമായി അപൂര്‍വമായി മാത്രമാണ് ബന്ധപ്പെട്ടിരുന്നത്.
റിയാദില്‍ ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ഉര്ദുഗാന് സ ല്‍മാന്‍ രാജാവുമായി ഫോണിലൂടെ സംഭാഷണം നടത്തിയിരിക്കുന്നത്. ഇരു രാഷ്ട്രങ്ങളുടെ ബന്ധം നന്നാക്കുന്നതിനെ സംബന്ധിച്ച് ഉര്‍ദുഗാനും സല്മാന് രാജാവും സംസാരിക്കുകയും, ജി20 ഉച്ചകോടിയില്‍ അഭിപ്രായങ്ങള്‍ കൈമാറുകയും ചെയ്തതായി തുര്‍ക്കി പ്രസിഡന്‍സി വെള്ളിയാഴ്ച അറിയിച്ചു.
ലിബിയയിലെയും സറിയന്‍ സംഘട്ടത്തിലെയും നയങ്ങള്‍ ഉള്‍പ്പടെ സൗദിക്കും തുര്‍ക്കിക്കുമിടയില്‍ പല വിയോജിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, 2018ല്‍ വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖശോഗി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യങ്ങള്‍ക്കിടയില്‍ ബന്ധം കൂടുതല്‍ വഷളായത്.
