5 Friday
December 2025
2025 December 5
1447 Joumada II 14

തായ്‌വാനില്‍ 40 വര്‍ഷത്തിനു ശേഷം യു എസ് അണ്ടര്‍ സെക്രട്ടറി

ചൈനയും അമേരിക്കയും തമ്മിലെ ബന്ധം കൂടുതല്‍ വഷളാകുന്നു. 40 വര്‍ഷത്തിനു ശേഷം യു എസ് ഉന്നത ഉദ്യോഗസ്ഥന്‍ ആദ്യമായി തായ്‌വാന്‍ സന്ദര്‍ശനത്തിന് എത്തിയതാണ് ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ വഷളാക്കുന്നത്. തായ്‌വാന്‍ സ്വയംഭരണ പ്രവിശ്യയാണെന്ന ചൈനയുടെ അവകാശവാദത്തിനിടെയാണ് യു എസ് ഇക്കണോമിക് അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി കേയ്ത് ക്രാച്ച് തായ്‌വാനിലെത്തിയത്. ശനിയാഴ്ച മുന്‍ പ്രസിഡന്റ് ലീ തന്‍ഹൂയ്‌യുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കും. യു എസ് നടപടിയോടുള്ള പ്രതിഷേധമായി ചൈന തായ്‌വാന്‍ കടലിടുക്കില്‍ ദ്വിദിന സൈനികാഭ്യാസം ആരംഭിച്ചു. തായ്‌വാന്‍ വ്യോമമേഖലയിലൂടെ ചൈനീസ് യുദ്ധ വിമാനങ്ങള്‍ പറക്കുകയും ചെയ്തു. അമേരിക്കന്‍ നടപടി തങ്ങളുടെ ആഭ്യന്തര കാര്യത്തിലുള്ള അനാവശ്യ ഇടപെടലാണെന്നും തുടര്‍ച്ചയായി പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് റീന്‍ ഗ്വോക്കിയാങ് പറഞ്ഞു

Back to Top