സൂര്യപ്രകാശം കോവിഡിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന് യു എസ് ശാസ്ത്രജ്ഞര്‍
സൂര്യപ്രകാരം കോവിഡ്- 19നെ വേഗത്തില്‍ നശിപ്പിക്കുമെന്ന അവകാശവാദവുമായി യു എസ് ശാസ്ത്രജ്ഞര്‍. ഇതു സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമുള്ളതിനാല്‍ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ വൈറസില്‍ ആഘാതമുണ്ടാക്കും. താപനിലയും ഈര്‍പ്പവും വര്‍ധിക്കുന്നത് വൈറസിനെ പ്രതികൂലമായി ബാധിക്കും. വൈറസിന്റെ ജനിതക ഘടനയെ അള്‍ട്രാവയലറ്റിലെ റേഡിയേഷന്‍ തകരാറിലാക്കുമെന്നാണ് കണ്ടെത്തല്‍. ഇതുമൂലം വേനല്‍ക്കാലത്ത് കോവിഡിന്റെ വ്യാപനം വേഗത്തില്‍ തടയാമെന്നും യു എസ് ആഭ്യന്തര സുരക്ഷ സെക്രട്ടറിയുടെ ശാസ്ത്ര സാങ്കേതിക ഉപദേശ്ടാവ് വില്യം ബ്രയാന്‍ വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അള്‍ട്രാവയലറ്റ് കിരണങ്ങള്‍ക്ക് അണുവിമുക്ത ഗുണമുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഉത്തരാര്‍ധ ഗോളത്തില്‍ സ്ഥിതി ചെയ്യുന്ന സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്ന ആസ്‌ത്രേലിയ പോലുള്ള രാജ്യങ്ങളില്‍ കോവിഡിന്റെ പ്രഹരശേഷി കുറവാണ്. ഇവിടെ 700പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 77 പേരാണ് മരിച്ചത്.