നൈല്‍ ഡാം: ത്രിരാഷ്ട്ര ചര്‍ച്ച വീണ്ടും പരാജയം
നൈല്‍ ഡാം പദ്ധതിയുമായി ബന്ധപ്പെട്ട് ത്രിരാഷ്ട്ര നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. ഈജിപ്ത്, എത്യോപ്യ, സുഡാന്‍ എന്നീ രാഷ്ട്രങ്ങള്‍ തമ്മിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാരത്തോണ്‍ ചര്‍ച്ച നടത്തിയത്. നൈല്‍ നദിയില്‍ എത്യോപ്യ പുതുതായി പണിയുന്ന വിവാദമായ അണക്കെട്ടിനെക്കുറിച്ചാണ് മൂന്ന് രാഷ്ട്ര വക്താക്കളും തമ്മില്‍ ചര്‍ച്ച നടന്നിരുന്നത്. ഇത് നാലാം തവണയാണ് ചര്‍ച്ച പരാജയപ്പെടുന്നത്. നേരത്തെ മൂന്ന് തവണ ചര്‍ച്ച നടന്നിരുന്നു. ഒക്ടോബര്‍ അവസാനമാണ് മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രതിനിധികളും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചര്‍ച്ച നടത്തിയത്. 4 ബില്യണ്‍ ഡോളര്‍ ഉപയോഗിച്ചാണ് എത്യോപ്യ ഏൃമിറ ഋവേശീുശമ ഞലിമശമൈിരല ഉമാ (ഏഋഞഉ) എന്ന പദ്ധതി നടപ്പിലാക്കുന്നത്. ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് കഴിഞ്ഞയാഴ്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈജിപ്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ച പുനരാരംഭിച്ചത്. മൂന്ന് രാഷ്ട്രത്തെയും മന്ത്രിമാരും ആഫ്രിക്കന്‍ യൂണിയന്‍ പ്രതിനിധികളും യൂറോപ്യന്‍ യൂണിയന്‍, ലോക ബാങ്ക് വക്താക്കള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഈജിപ്തിലെ 97 ശതമാനം ജലസേചന കൃഷി കുടിവെള്ളത്തിനും നൈല്‍ നദിയെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ ഇവിടെ ഡാം നിര്‍മിക്കുന്നത് ഭീഷണിയാണെന്നാണ് ഈജിപ്ത് ആരോപിക്കുന്നത്. അതേസമയം ഡാം നിര്‍മിച്ചാല്‍ തങ്ങളുടെ രാജ്യത്ത് അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരമാകും. എന്നാല്‍ എത്യോപ്യ ഏകപക്ഷീയമായി ഡാമില്‍ വെള്ളം നിറച്ചാല്‍ കൂടുതല്‍ ജീവന്‍ ഭീഷണിയിലാകുമെന്നാണ് സുഡാന്റെ വാദം
