മോദിയെയും രാഷ്ട്രപതിയെയും ഫോളോ ചെയ്യുന്നത് നിര്‍ത്തി വൈറ്റ്ഹൗസ്
യു എസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തു. മോദിയെ വൈറ്റ്ഹൗസ് ട്വിറ്ററില്‍ ഫോളോ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഫോളോ ചെയ്ത് മൂന്ന് ആഴ്ചകള്‍ക്കകമാണ് മോദിയെ വൈറ്റ്ഹൗസ് അണ്‍ഫോളോ ചെയ്തത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് കൂടാതെ സ്വകാര്യ അക്കൗണ്ടും വൈറ്റ്ഹൗസ് ഫോളോ ചെയ്തിരുന്നു. മോദിക്കു പിന്നാലെ ഇന്ത്യയിലെ യു എസ് എംബസി, യു എസിലെ ഇന്ത്യന്‍ എംബസി, രാഷ്ട്രപതിയുടെ ഔദ്യോഗിക പേജ് എന്നിവയും വൈറ്റ്ഹൗസ് ഫോളോ ചെയ്തിരുന്നു. അതെല്ലാം ഇപ്പോള്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. കോവിഡ് ചികിത്സക്ക് മരുന്നു നല്‍കണമെന്ന യു എസിന്‍റെ ആവശ്യം ഇന്ത്യ പരിഗണിച്ചതിനു പിന്നാലെയാണ് വൈറ്റ്ഹൗസ് മോദിയുടെ അക്കൗണ്ട് ഫോളോ ചെയ്യാന്‍ തുടങ്ങിയത്. യു എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രിയും തമ്മിലുള്ള സൗഹൃദത്തിന്‍റെ അടയാളമായാണ് പലരും ഇതിനെ വിശേഷിപ്പിച്ചിരുന്നത്.
