26 Monday
January 2026
2026 January 26
1447 Chabân 7

മാലിയില്‍ ജനകീയ സര്‍ക്കാര്‍ പുനസ്ഥാപിക്കണമെന്ന് ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മ

സൈനിക അട്ടിമറി നടന്ന മാലിയില്‍ ജനകീയ സര്‍ക്കാര്‍ പുനസ്ഥാപിക്കണമെന്ന് ഇകോണമി കമ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കന്‍ സ്‌റ്റേറ്റ്‌സ് (ഇകോവാസ്). അട്ടിമറിയുടെ പശ്ചാത്തലത്തില്‍ മാലി സന്ദര്‍ശിച്ച ഇകോവാസ് പ്രതിനിധികള്‍ സൈനിക നേതൃത്വത്തോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്ത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കണമെന്ന് സൈനിക നേതൃത്വത്തോട് ഇകോവാസ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഗുഡ് ലക്ക് ജൊനാഥനാണ് പ്രതിനിധി സംഘത്തെ നയിച്ചത്. പുറത്താക്കപ്പെട്ട മാലി പ്രസിഡന്റ് ഇബ്‌റാഹിം ബൗബകര്‍ കെയ്റ്റയെയും പ്രതിനിധി സംഘം സന്ദര്‍ശിക്കും. മാസങ്ങളോളം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കും അട്ടിമറി ശ്രമങ്ങള്‍ക്കുമൊടുവിലാണ് മാലി സൈന്യം പ്രസിഡന്റിനെ ചൊവ്വാഴ്ച തടവിലാക്കിയത്. ഇതിന് പിന്നാലെ പ്രസിഡന്റ് ഇബ്രാഹിം ബൗബകര്‍ കെയ്റ്റ രാജിവെച്ചു. ബൗബകറിനെ കൂടാതെ പ്രധാനമന്ത്രി ബൗബോ സിസ്സേയെയും തടവിലാക്കിയിരുന്നു. ഉപാധികളില്ലാതെ എത്രയും വേഗം കെയ്റ്റയെ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിട്ടുണ്ട്.`

Back to Top