മലാലയ്ക്ക് ഓക്‌സ്ഫഡ് ബിരുദം
സ്‌കൂളിലേക്കു പോകവേ താലിബാന്‍ ഭീകരരുടെ വെടിയുണ്ടകളില്‍ നിന്നു രക്ഷപ്പെട്ട്, ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ സമ്മാന ജേതാവു വരെയായ മലാല യൂസഫ് സായി ഇനി ബിരുദധാരി. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് തത്വശാസ്ത്രം, രാഷ്ട്ര മീമാംസ, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് ബിരുദം. ഓക്‌സ്ഫഡിലെ ലേഡി മാര്‍ഗരറ്റ് ഹാള്‍ കോളജിലാണ് 22 കാരിയായ മലാല പഠനം പൂര്‍ത്തിയാക്കിയത്. പാക്കിസ്താനിലെ സ്വാത് താഴ്‌വരയില്‍ 2012 ഡിസംബറിലാണ് താലിബാന്‍ ഭീകരര്‍ മലാലയുടെ തലയ്ക്കു വെടിവച്ചത്. അവിടുത്തെ സൈനിക ആശുപത്രിയില്‍ നിന്ന് അതീവ ഗുരുതരാവസ്ഥയില്‍ ലണ്ടനിലേക്കു കൊണ്ടുപോവുകയായിരുന്നു. ജീവിതത്തിലേക്കു തിരിച്ചുവന്ന കുട്ടി പിന്നീട് മനുഷ്യാവകാശ, വനിതാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആഗോള മുഖമായി. 2014-ല്‍ ഇന്ത്യയിലെ കൈലാഷ് സത്യാര്‍ഥിക്കൊപ്പം സമാധാന നൊബേല്‍ പങ്കുവച്ചു`
